Wednesday, August 25, 2021

Naduvil - Hall of Fame - നടുവിൽ ചരിത്രം - 2021 August 25 (NHF1) to September 24 ---- NHF6

NHF @ www.drtps-shiksha.in
by DrTPS   
+919447437948 
 


എഴുതപ്പെടാത്ത നടുവിൽ  ചരിത്രം - നമ്മുടെ പൂർവികരും ഭാഗമാകും

കേൾക്കാൻ  -  അറിയാൻ  -  ഓർമ്മിക്കാൻ  -  പറയാം - എല്ലാവര്ക്കും

തിരുത്താൻ  -  അവസരമൊരുക്കുന്ന  -  വേദി  - ഓരോ മീറ്റിലും

നിങ്ങളുടെ പൂർണ സഹകരണം   ഉറപ്പാക്കാൻ

പരിധികളില്ലാത്ത പതിരില്ലാതെ പങ്കിടാൻ

അടുത്ത പ്രോഗ്രാം പ്ലാൻ ചെയ്ത് നമുക്ക് കൂട്ടായ്മ വളർത്താം


----2021  August  25 ----













------NHF2----------  2021 August 31 ---------




-------------NHF3------------2021 September 4-------






---------------NH4-------2021 September  13 --------






-----NHF5--------2021  September 17  --------





ആത്മവിശ്വാസം കൊണ്ട് കീഴടക്കിയ ജന്മു-കശ്മീർ




              യാത്ര, വിദൂര സ്ഥലങ്ങൾക്കിടയിലുള്ള ആളുകളുടെ ചലനമാണ് യാത്ര എന്ന് അറിയപ്പെടുന്നത്. യാത്രകൾ എന്നും പ്രിയപ്പെട്ടത് തന്നെയാണ്, യാത്ര ഇഷ്ട്ടപെടാത്തവരായി ആരും ഇല്ല. ചിലയാത്രകൾ എന്നും ബുദ്ധിമുട്ടുകളും, വെല്ലുവിളികളും നിറഞ്ഞതായിരിക്കും. അതുപോലെ ഒരു യാത്രയാണ്, കണ്ണൂരിലെ നടുവിൽ എന്നാ ചെറുപ്പക്കാരന്റെ യാത്ര.
             അവന്റെയൊരു സ്വപ്നയാത്രയായിരുന്നു കേരളത്തിൽ നിന്നും ജന്മു-കശ്മീരിലേക് ഒരു യാത്ര. ഈ ചെറുപ്പക്കാരന് യാത്രയോടുള്ള അമിതമായ പ്രണയവും, അതിലുപരി ആത്മവിശ്വാസവും ധൈര്യവും തന്നെയാണ് അവന്റെ ലക്ഷ്യത്തിൽ എത്താൻ അവനു തുണയയത്. ഈ യാത്ര സലീമിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
                     ജൂലൈ 23-നു കണ്ണൂർ ജില്ലയിലെ നടുവിൽ നിന്നും പുറപ്പെട്ട  സലീം കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌, മദ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, പഞ്ചാബ്, തുടങ്ങി ഉത്തരേന്തിയയിലെ അപരിചിതമായ ഇടങ്ങളിലൂടെ ഒറ്റക് കാൽനടയായ് സഞ്ചരിച്ചു. യാത്രയ്ക്കിടയിൽ ലഭിക്കുന്ന താമസയിടങ്ങളും, സൗജന്യ ഭക്ഷണവും, വാഹങ്ങളിലെ ഫ്രീ ലിഫ്റ്റും അവനു വളരെ ആശ്വാസമായിരുന്നു. മനുഷ്യജനതയിലെ മനുഷ്യത്വം പൂർണമായും പൊലിഞ്ഞു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
                      ഈ ചെറുപ്പകാരന്റെ ഏകനായുള്ള യാത്രയുടെ ദൈർഖ്യത്തിൽ അവനു മടുപ്പ് തോന്നിയിട്ടില്ല എന്നത് വണ്ടീ പ്രസരിപ്പും ഉത്സാഹവും നിറഞ്ഞു നിൽക്കുന്ന ത്രസിപ്പിക്കുന്ന വാക്കുകളിൽ വ്യക്തം. അവന്റെ വാക്കുകളിൽ ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യം നൽകുന്ന കരുത്തും, കണ്ട കാഴ്ചകളിലെ വിസ്മയങ്ങളും ആവോളമുണ്ട്. സുന്ദരമായ നമ്മുടെ നാടിന്റെ വൈവിധ്യപൂർണമായ അവൻ കടന്നുപോയ നാടുകളിലെ ആൾക്കാരുടെ സ്നേഹവും നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും, അവനു പ്രിയപ്പെട്ട എല്ലാവരുടെയും സ്നേഹം അവന്റെ യാത്രയ്ക് മുന്നോട്ടുള്ള ഊർജമായി മാറിയിരുന്നു.
                നടുവിൽ പോലുള്ള ഗ്രാമത്തിൽ നിന്നും കശ്‍മീരിലേക് ഒരാൾ ഒറ്റക് പോകാൻ തയ്യാറെടുക്കുന്നു എന്ന് പറയുമ്പോൾ തന്നെ മൂക്കത്ത് വിരൽ വെച്ച് ക്‌ളായാക്കിയവരും   ഉണ്ടായിരുന്നു. പക്ഷെ അവന്റെ ഉള്ളിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു, ജന്മു-കശ്മീരിൽ എത്തുക എന്നുള്ളത്. ആ ലക്ഷ്യത്തിന് മുന്നിൽ അവനെ കളിയാക്കിയവരുടെ മുഖമോ പിൻവലിക്കുന്നവന്റെ  വാക്കുകളോ സലിം ശ്രദ്ധിച്ചില്ല.
                  നമ്മുക്ക് എല്ലാവർക്കും ഒരു മാതൃകയാണ് സലീം എന്നാ ചെറുപ്പക്കാരന്റെ ഈ യാത്ര. യാത്ര  പുറപ്പെടാൻ നേരം വെറും 2500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കശ്മീർ വരെ എത്താൻ 2500 രൂപ പോലും വേണ്ട എന്ന് പറയുന്നതാണ് തന്റെ വിജയം എന്ന് സലീം പറയ്യുന്നു.
                  ശരിക്കും ഒരു സാഹസികയാത്ര തന്നെയായിരുന്നു സലീമിന്റേത്, അതും ഈ കൊറോണ കാലഘട്ടത്തിൽ. എന്നാലും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മധൈര്യവും വിശ്വാസവും ഈ ചെറുപ്പകാരന് വേണ്ടുവോളം ഇണ്ടായിരുന്നു.
                    സലിം എന്നാ ചെറുപ്പക്കാരൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവന്റെ മനസ്സിൽ കൽനടയായി കശ്മീർ വരെ എത്തണം എന്നായിരുന്നു ആഗ്രഹം. എന്നാൽ രാത്രികാലത്തെ ചില മോശം സംഭവങ്ങൾ വഴി ആ തീരുമാനത്തിൽ അവൻ മാറ്റം വരുതുകയായിരുന്നു. പിന്നീട് പല വാഹനങ്ങളിലും ലിഫ്റ്റ് ചോദിച്ചിട്ടാണ് അവൻ യാത്ര തുടങ്ങിയത്.
               മുംബൈയിലും, ഡൽഹിയിലും സലിം റെയിൽവേ സ്റ്റേഷനിലാണ് രാത്രി അവന്റെ ക്ഷീണം അകറ്റിയത്. എന്നാൽ രാജസ്ഥാനിൽ എത്തിയ സലിം രാത്രി അഭയം കണ്ടത്തിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു.
             നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി നന്നായി അറിയാവുന്ന ഈ ചെറുപ്പക്കാരന് യാത്രയ്‌കിടയിൽ  ആളുകളോട് ഇടപെഴകാൻ ഒട്ടും ബുദ്ധിമുട്ട് ഇണ്ടായിരുന്നില്ല എന്നത് അവന്റെ യാത്രയെ സുഖമമാക്കി എന്ന് അവൻ പറയുന്നു.
             വളരെ സഹസികമായ ഒരു യാത്രയായതിനാൽ ഇന്ത്യ ഗേറ്റ് വളരെയധികം ഭംഗിയുള്ളതായി തോന്നിയെന്നും, ബോംബെ നഗരം തനിക് തീരെ ഇഷ്ട്ടപെട്ടില്ല എന്നും, എന്നാൽ ഗുജറാത്തിലെ ചില രീതികൾ തനിക് വളരെ ഇഷ്ട്ടപെട്ടുവെന്നും സലിം പറഞ്ഞു.
               ജന്മുകാശ്മീറിലെ ഉദാമ്പുർ എന്നാ സ്ഥലത്ത് വച്ച് നേരം ഇരുട്ടിയതിനാൽ ഏതെങ്കിലും വണ്ടി കിട്ടുമോ എന്ന് നോക്കി നിൽക്കുന്ന സലീമിന്റെ അടുത്തേക് ഒരു വയസായുള്ള വ്യക്തി വരുകയും, അവനെ വീട്ടിലേക് ക്ഷണിക്കുകയും ചെയ്തു. ഒട്ടും പരിചയമില്ലാതൊരാൾ തന്നെ വീട്ടിലേക് ക്ഷണിക്കുമ്പോൾ അല്പം പേടിയോടെ അവൻ അവരുടെ വീട്ടിലേക് പോയി. എന്നാൽ മലമുകളിലെ അയാളുടെ വീട്ടിൽ നിന്നും 2 കുട്ടികളെ കണ്ടപ്പോൾ അവരുടെ നിഷ്കളങ്കമായ വിടർന്ന ചിരി കണ്ടപ്പോൾ, നേരത്തെ ഉണ്ടായ ഉൾഭയം എല്ലാം കുറഞ്ഞു. അവൻ അന്ന് രാത്രി അവരുടെ വീട്ടിൽ താമസിച്ചു. അവിടെ ഉള്ളവർ വളരെ സന്തോഷത്തോടെ അവനെ സ്വീകരിച്ചു. അവിടത്തെ ഭക്ഷണം തീർത്തും വത്യസ്തമായിരുന്നു.  അവന്റെ ലക്ഷ്യം ഒട്ടും അകലെയല്ല എന്ന സന്തോഷത്തിൽ അവൻ അവിടെ അവരുടെ കൂടെ താമസിച്ചു.
                   മനോഹരമായ താടാകങ്ങളും, മഞ്ഞുമലകളും, ഹരിതാഭമായ താഴ്‌വാരകളും നിറഞ്ഞ ഇന്ത്യയിലെ ഏറ്റവും പ്രകൃതിരാമനീയമായ പ്രദേശങ്ങളിൽ ഒന്നാണ് ജന്മുകാശ്മീർ.
                     ജൂലൈ 23-നു പുറപ്പെട്ട സലിം, ഓഗസ്റ്റ് 13- നാണു ജനമുകാശ്മീരിൽ എത്തുന്നത്. അവിടെ ശ്രീനഗർ എന്നിടത് കുറച്ചു പയ്യന്മാരുടെ കൂടെ താമസിക്കുന്നു.  ഓഗസ്റ്റ് 15- നു ഇന്ത്യക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ഇന്ത്യയുടെ ത്രിവർണ്ണ പതാക ജനമുവിൽ ഉയർത്താണം എന്ന് അവൻ ആഗ്രഹിച്ചു. പക്ഷെ ആ ദിവസം അവിടെ കർഫ്യൂ ആയത്തിനൽ അല്പം ബുദ്ധിമുട്ടിയാണ് സലിം തന്റെ ലക്ഷ്യം നിറവേറ്റിയത്.
               നമ്മുടെ നാട് നൽകുന്ന ചേർത്തു നിൽപ്പിന്റ അടയാളപ്പെടുത്തലാണ് സലിം കടന്നു പോകുന്ന വഴികളിൽ അവനു ലഭിക്കുന്ന സ്നേഹത്തിന്റെ കൈത്താങ്. അതിലുപരി നമ്മുടെ ഈ മണ്ണ് അത്രമേൽ സ്നേഹം നിറഞ്ഞതായതുകൊണ്ട് അത് തന്നെയായിരുന്നു ഈ യാത്രയിൽ തളർന്നു പോകാത്ത അവന്റെ ഊർജ്ജവും. താൻ കണ്ടതിൽ വച്ച ഏറ്റവും മനോഹരമായ സ്ഥലം ജന്മുകാശ്മീർ ആണെന്ന് സലിം അവകാശപെടുന്നു.
            കശ്മീരിലേക് ഒരു സഹസികയാത്ര നടത്തി അവിടെ ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തികൊണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന സലിംമിന്റെ ചിത്രം കാണുമ്പോൾ നമ്മുക്കും നമ്മുടെ രാജ്യത്തിനും അഭിമാനിക്കാം.
            "എവിടെയാണെന്നും, എവിടേക്കാണെന്നോ എന്നുള്ള ചോദ്യം, എന്റെ ജീവിതത്തിൽ പലപ്പോഴും പ്രശസ്തിയില്ലാത്ത ഒരു ചോദ്യമായി മാറിയിട്ടുണ്ട്, മിക്കതും പെട്ടന്നുള്ള തീരുമാനങ്ങളാണ്. ചെന്നെത്തുനിടം ലക്ഷ്യം " _ സലിം പറഞ്ഞ വാക്കുകൾ ആണിത്.
          സലീമിന് സാധിക്കുമെങ്കിൽ എല്ലാവർക്കും ഇത് സാധിക്കും. കശ്മീർ ആർക്കും അകലെയല്ല.
   സലീമിന്റെ അടുത്ത സഹസികയാത്രയ്ക് കാത്തിരിക്കുന്നു

--ATHYLYA---- Parasini, Kannur ----