Sunday, August 16, 2020

നടുവിൽ കണ്ണൂർ കേരളം തീയഞ്ചേരി കണ്ണൻ നമ്പ്യാർ അനുസ്മരണം [കണ്ണേട്ടൻ ]

 നടുവിൽ കണ്ണൂർ കേരളം തീയഞ്ചേരി കണ്ണൻ നമ്പ്യാർ അനുസ്മരണം 

https://www.youtube.com/watch?v=SAmn68wjGOI

















































🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
തീയ്യഞ്ചേരി കണ്ണൻ നമ്പ്യാർ അനുസ്മരണം
===================== 

2020 ആഗസ്റ്റ് 16 രാത്രി 7.30 മുതൽ
(ഗൂഗിൾ മീറ്റ് മുഖേന -
7.25 മുതൽ മീറ്റിംങ്ങിൾ join ചെയ്യാവുന്നതാണ്)

7.30 പ്രാർത്ഥന -
സ്വാഗതം - സജീവ്കുമാർ എം പി
അദ്ധ്യക്ഷൻ - ലിജിത്ത് കെ ബി
ഗീതം -നന്ദു ജനാർദ്ദനൻ
ഉത്ഘാടനം: ജഗദീശൻ കെ വി
അനുസ്മരണ ഭാഷണങ്ങൾ- 
👉ഡോ: ടി പി ശശികുമാർ
👉 അഡ്വ:കണ്ണൻ എ പി
👉 കെ പി കേശവൻമാസ്റ്റർ
👉ഷിബു എം
👉ബാലകൃഷ്ണൻ പി വി
👉ദിനേശൻ കെ എൻ
👉സുധാകരൻ എം
👉ബാലകൃഷ്ണൻ മാസ്റ്റർ, പടപ്പേങ്ങാട്
തുടങ്ങിയവർ...
നന്ദി :സുരേഷ് പി കെ
മംഗളശ്ലോകം
🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

7.25 മുതൽ 👇 ഈ ലിങ്ക് മുഖേന join ചെയ്യാവുന്നതാണ്🙏
Meeting URL: https://meet.google.com/giz-jwep-inj





നമസ്തേ... ശ്രീ. തീയ്യഞ്ചേരി'കണ്ണേട്ടൻ്റെ ദീപ്തമാം ഓർമ്മകൾക്ക് മുന്നിൽആദരവോടെ പ്രണാമം.' നടുവിലെന്ന ഗ്രാമത്തിൻ്റെ സാംസ്കാരിക നവോത്ഥാന മണ്ഡലത്തിൻ്റെ കാരണവർ സ്ഥാനം. അലങ്കരിച്ച് നിറ സാനിധ്യമായി മാറിയ അപൂർവ്വ വ്യക്തിത്വമായിരുന്നു ശ്രീകണേട്ടൻ' ഒരു തരത്തിൽ പറഞ്ഞാൽ ബഹുമുഖ പ്രതിഭയെന്ന് വേണമെങ്കി വിശേഷിപ്പിക്കാൻ തക്കുള്ള .ആൾ'.ജ്യേതിഷ പണ്ഡിതൻ, പാചക വിദഗ്ദൻ ' എന്നീ നിലയിലും നിപുണൻ' നടുവിൻ്റെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളി: ഒരു മഹത്തായ പ്രസ്ഥാനത്തിൻ്റെ കിതപ്പും തുടിപ്പും തൊട്ടറിഞ്ഞ്. അതിലൊരു വ നായ്.പ്രസ്ഥാനത്തിൻ്റെ നായകരുടെ തോൾ ചേർന്ന് പ്രവൃത്തിച്ച 'ഉത്തമ 'സ്വയം സേവകനായിരുന്നു.'ശ്രീകണ്ണേട്ടൻ... ശ്രീ കണ്ണേട്ടനെ ഓർക്കുമ്പോൾ അദ് ദേഹത്തിൻ്റെ സഹോദരൻ ശ്രീ അമ്പു ഏട്ടന്നൊ സ്മരിക്കാതെ വയ്യ: കണ്ണേട്ടന് മുന്നേ നമ്മെവിട്ടു പിരിഞ്ഞ. അമ്പുഏട്ടൻ്റെ നിത്യശാന്തിക്കായും പ്രാർത്ഥിക്കുന്നു: 'രാമലക്ഷ്മണന്മാരായ്.കഴിഞ്ഞ് മാതൃകാ സഹോദരന്മാരായിരുന്നു ഇവർ... രണ്ടു പേരും ഇന്ന് നമ്മോടു കൂടിയില്ല എങ്കിലും ഒരദൃശ്യ' സാമീപ്യമായി. വഴികാട്ടിയായ്.എന്നും കൂടെ ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. പ്രാർത്ഥിക്കും.. ഓം ശാന്തി: ശാന്തി ശാന്തി ...ഹീ...




[21:31, 8/16/2020] DrTPS: https://www.facebook.com/photo.php?fbid=10214770130945478&set=a.1770312576216&type=3&theater
[21:31, 8/16/2020] DrTPS: When we walked into Kannettan's house, he was sitting on a really big old wooden chair, reading a Panchangam - a Hindu almanac and calendar. I've seen older people reading a Panchangam even at other times, and have almost always wondered what interests them so much in it.

'Kannettan is one of the oldest people in the village', my father told us as we walked in. He's well over 90 years old, and lives by himself in a big, scattered home. He didn't recognise me or my brother, but he recognised my father and my uncle the moment he saw them and greeted them with an endearing yet authoritative smile. Before he said another word, he opened the drawer of his old dusty wooden table, pulled out a packet of a snack and offered it to each one of us - slowly. We were full, but it was clear he was making an offer we mustn't refuse.

We spent a good few minutes chatting, most of which included him recollecting stories from when my father was a young boy. He's seen three generations of almost every family in the village, and I'm sure he has the most interesting stories to tell. But we had to leave. As we did, I saw him go back to his book.

I wondered though if his mind was still wandering through now predictable memories from his past. Or maybe he was thinking about the unpredictability of the future. Maybe he was looking for answers in his little book of dates, timekeeping and tables.








കണ്ണൂർ ജില്ലയിലെ നടുവിൽ പ്രദേശത്ത്  സംഘപ്രസ്ഥാനം ആരംഭിക്കാൻ തുടങ്ങിയ യാതനകളും വിഷമങ്ങളും അനുഭവങ്ങളും വിവരിച്ചുതരാൻ കെ ജി മാരാർജിയോടൊപ്പം പ്രവർത്തിച്ച ഓർമ്മ കഥകളും  അദ്വാനിജിയേ കാണാൻ പോയ വീരകഥകളും പറഞ്ഞു തരാൻ 'ഇനി കണ്ണേട്ടൻ ഇല്ല...  ആരായിരുന്നു കണ്ണേട്ടൻ നടുവിൽ പ്രദേശത്തെ RSS പ്രസ്ഥാനത്തിന്റെ അമരക്കാരൻ, ഒരിക്കൽ തൃച്ഛംബരത്ത് പോയപ്പോൾ സംഘശാഖ കണ്ടറിഞ്ഞ കണ്ണേട്ടൻ അതിൽ ആകൃഷ്ടനാവുകയും പിന്നീട് നാട്ടിൽ സ്വന്തം വീട്ടുമുറ്റം സംഘസ്ഥാനമാക്കി വിരലിൽ എണ്ണാവുന്ന  ചെറുപ്പക്കരെ വിളിച്ചുകൂട്ടി ആരംഭിച്ചത് ഒര് മഹാപ്രസ്ഥാനത്തിന്റെ ചെറിയൊരു കണ്ണി ആയിരുന്നു.. അടിയന്തരാവസ്ഥ കാലത്ത് കണ്ണേട്ടനെ അന്വേഷിച്ചു വന്ന പോലീസ് അനുജൻ കുഞ്ഞമ്പു നമ്പ്യാരെ പിടിച്ചു കൊണ്ട് പോയതും മര്ദിച്ചതും പറയുമ്പോൾ ആ വാക്കിൽ പ്രസ്ഥാനത്തോടുള്ള ആവേശം കാണാം... കണ്ണേട്ടന്റെ സ്നേഹം അനുഭവിക്കാത്ത സംഘപ്രവർത്തകർ ഇല്ല കണ്ണേട്ടന്റെ ആധിത്യം സ്വീകരിക്കാത്ത സംഘ പരിവാർ നേതാക്കൾ ഇല്ല... തന്റെ നിലപാട് മരണം വരെ അതിൽ ഉറച്ചുനിന്നു. ഒപ്പം ജാതി മത  രാഷ്ട്രീയഭേദമന്യേ നാട്ടുകാരുടെ മുഴുവൻ ആദരവ് പിടിച്ചുവാങ്ങാനും സാധിച്ചു.. രാഷ്ട്രീയം മാത്രമല്ല അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനും പാചകകലാകാരനായിരുന്നു അദ്ദേഹം..... ഇനി കണ്ണേട്ടൻ ഇല്ല... പക്ഷേ ഓർമ്മകൾ ഒരിക്കലും മറക്കില്ല... അങ്ങ് തെളിച്ച ദീപനാളം കെടാതെ സൂക്ഷിക്കാൻ അനേകായിരം പ്രവർത്തകർ ഉണ്ട്.... നിത്യശാന്തി നേരുന്നു'' ''..............  https://m.facebook.com/story.php?story_fbid=320419299079969&id=100033357049214




തളിപ്പറമ്പ് -നടുവിൽ മേഖലയിലെ ആദ്യകാല സ്വയം സേവകനും സംഘപരിവാർ പ്രവർത്തകരുടെ മാർഗ്ഗദർശിയും മാതൃകാ സ്വയം സേവകനും പാചക വിദഗ്ദനും ജ്യോതിഷിയും പണ്ഡിതനുമായ തിയ്യഞ്ചേരി കണ്ണാട്ടൻ  അന്തരിച്ചു. പുതു തലമുറക്ക് അത്ഭുതമാണ് കണ്ണാട്ടൻ. ശാരീരിക അവശതകൾ അവഗണിച്ച് സംഘ പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പുഞ്ചിരിയോടെ മാത്രമേ കണ്ണാട്ടനെ എല്ലാവരും കണ്ടിട്ടുള്ളൂ ..

ഏതാനും വർഷങ്ങൾക്കു മുൻപ് നടുവിൽ ഹൈസ്കൂളിൽ സംഘത്തിൻ്റെ പ്രാഥമിക ശിക്ഷണ ശിബിരം നടക്കുന്നു. ഭോജന ശാലയുടെ അടുത്തായിരുന്നു എനിക്ക് ചുമതല. പയ്യന്നുരിലുള്ള ഗോപേഷടക്കം കുറച്ച് പ്രബന്ധകന്മാരായ സ്വയം സേവകർ  അവിടെ സംസാരിച്ചുകൊണ്ടു് നിൽക്കുകയായിരുന്നു. അൽപം മാറി കണ്ണാട്ടൻ ഇരുന്നു ഉച്ചത്തിൽ ശ്വാസം വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ബി.ജെ.പിക്കകത്ത് ചില വിഭാഗീയ പ്രശ്നങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. അക്കൂട്ടത്തിൽ മുതിർന്ന നേതാക്കളിൽ ഒരാൾ അവിടെ ഭക്ഷണം കഴിച്ച് അതുവഴി നടന്നു പോയി. ഉടനെ യുവ സ്വയം സേവകരിൽ ചിലർ രൂക്ഷമായ ഭാഷയിൽ വിമർശനമാരംഭിച്ചു. സംഗതി കൈവിട്ടു പോകുമോയെന്നു ഒരു വേള ഞാനും ഭയപ്പെട്ടു.

പെട്ടന്നു ശ്വാസം ഉറക്കെ വലിച്ച് കണ്ണാട്ടൻ വിളിച്ചു. ബാലകൃഷ്ണാ...കുട്ടികളെ ഇങ്ങ് വിളിക്കൂ. അതു കേട്ടു എല്ലാവരും അദ്ദേഹത്തിനു ചുറ്റിലും കൂടി. കണ്ണാട്ടൻ പറയാൻ തുടങ്ങി. " മക്കളെ കോഴികളെ കണ്ടിട്ടില്ലെ? അത് എല്ലാം തന്നിലേക്കു മാത്രം ചിള്ളി അടുപ്പിക്കുന്നു... ഒന്നും ചിള്ളി പുറത്തേക്കു കളയുന്നില്ല. അങ്ങനെയായിരിക്കണം സ്വയം സേവകർ. എല്ലാവരെയും നമ്മളിലേക്ക് അടുപ്പിക്കുക. നമുക്ക് ആരെയും ഒഴിവാക്കാനില്ല. വെറുക്കാതിരിക്കുക. മക്കളെ, സ്നേഹിക്കുക  എല്ലാവരെയും."  കണ്ണാട്ടൻ്റെ വാക്കുകൾ എല്ലാവരെയും നിശബ്ദരാക്കി. 

സംഘത്തെയറിഞ്ഞ, ഉത്തമ സ്വയം സേവകനായി ജീവിച്ച സ്നേഹനിധിയായ കണ്ണാട്ടൻ്റെ വിയോഗം വലിയ നഷ്ടമാണ്. ഓരോ സ്വയം സേവകനും തൻ്റെ കർമ്മമണ്ഡലത്തിൽ ആദർശത്തിൻ്റെ പരിമളം പരത്തി സമാജത്തിൽ സംഘത്തെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തവരാണ്. അതിനാൽ ഒരു സ്വയം സേവകൻ്റെ വിയോഗം ദു:ഖകരമാണങ്കിലും കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാനുള്ള പ്രേരണയാണ്.

ഞങ്ങൾക്കെല്ലാം മാർഗ്ഗദർശിയും ഗുരുവുമായ പ്രീയ കണ്ണാട്ടന്.... പ്രണാമം ... https://m.facebook.com/story.php?story_fbid=3111352872253091&id=100001352269342